Latest NewsNewsTechnology

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമെന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം

ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങൾ മുഖാന്തരം വലിയ തുക പ്രതിഫലം ലഭിക്കുന്ന വ്യക്തി കൂടിയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ

ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിച്ച് ലോക പ്രശസ്ത ഫുട്ബോൾ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ. ജനപ്രിയ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, 500 മില്യൺ ആളുകളാണ് റൊണാൾഡോയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. താൻ റെക്കോർഡുകൾ പിന്തുടരുന്നില്ലെന്നും തന്നെയാണ് റെക്കോർഡുകൾ പിന്തുടരുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കിയിരുന്നു.

ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങൾ മുഖാന്തരം വലിയ തുക പ്രതിഫലം ലഭിക്കുന്ന വ്യക്തി കൂടിയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. നവംബർ 20 നാണ് 500 ബില്യൺ ഫോളോവേഴ്സ് എന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയത്. ഇത്തവണ രണ്ടാം സ്ഥാനത്തുള്ളത് അർജന്റീന താരം ലയണൽ മെസിയാണ്. 375 ദശലക്ഷം പേരാണ് മെസിയെ ഇൻസ്റ്റഗ്രാമിലൂടെ പിന്തുടരുന്നത്.

Also Read: മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button