Latest NewsNewsBusiness

മദർ ഡയറി: പാൽ വില ഉയർത്തി, പുതുക്കിയ നിരക്കുകൾ അറിയാം

പ്രതിദിനം ഏകദേശം 30 ലക്ഷം ലിറ്റർ പാലാണ് മദർ ഡയറി വിറ്റഴിക്കുന്നത്

ഇന്ത്യയിലെ പ്രമുഖ പാൽ വിതരണക്കാരായ മദർ ഡയറി പാലിന്റെ വില വർദ്ധിപ്പിച്ചു. ഈ വർഷം നാലാം തവണയാണ് കമ്പനി പാൽ വില ഉയർത്തുന്നത്. ഫുൾ ക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപയാണ് ഉയർത്തിയത്. ഇതോടെ, ഒരു ലിറ്റർ ഫുൾ ക്രീം പാലിന്റെ വില 62 രൂപയിൽ നിന്ന് 64 രൂപയായി. കൂടാതെ, ടോക്കൺ പാലിന്റെ വിലയിലും ലിറ്ററിന് രണ്ട് രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ, ടോക്കൺ പാൽ വില ലിറ്ററിന് 48 രൂപയിൽ നിന്ന് 50 രൂപയാക്കി. ഇത്തവണ 500 മില്ലി ഫുൾ ക്രീം പാലിന്റെ നിരക്കിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

പ്രതിദിനം ഏകദേശം 30 ലക്ഷം ലിറ്റർ പാലാണ് മദർ ഡയറി വിറ്റഴിക്കുന്നത്. അതിനാൽ, വില വർദ്ധനവ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്കൃത പാലിന്റെ സംഭരണ ചിലവ് വർദ്ധിച്ചതാണ് നിരക്ക് വർദ്ധനയുടെ പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ഉറപ്പാക്കുന്നതിനോടൊപ്പം ക്ഷീര വ്യവസായത്തിലെ പ്രതിസന്ധികൾ നീക്കം ചെയ്യാനും കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75 ശതമാനം മുതൽ 80 ശതമാനം വരെയാണ് പാൽ ഉൽപ്പാദകർക്ക് മദർ ഡയറി കൈമാറുന്നത്.

Also Read: മുടി ആരോ​ഗ്യത്തോടെ സംരക്ഷിക്കാന്‍ ഹോട്ട് ഓയില്‍ മസാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button