Latest NewsNewsBusiness

പ്രവർത്തന വിപുലീകരണവുമായി ബാങ്ക് ഓഫ് ബറോഡ, ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ദേബാദത്ത് ചന്ദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവർത്തന വിപുലീകരണത്തിന് ഒരുങ്ങുന്നു. ഉപഭോക്താക്കൾക്കായി കൂടുതൽ സേവനം നൽകുന്നതിന് ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ചിനാണ് ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. എറണാകുളത്തെ എംജി റോഡിലാണ് ആദ്യ മിഡ് കോർപ്പറേറ്റ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോർപ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ നൽകുന്നതിനാണ് ഇത്തരത്തിലുള്ള ബ്രാഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ദേബാദത്ത് ചന്ദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മിഡ് കോർപ്പറേറ്റ് ക്ലസ്റ്ററിന്റെ സൗത്ത് ഹെഡും ജനറൽ മാനേജരുമായ എസ്. രംഗരാജൻ, എറണാകുളം സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ‘കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള സേവനങ്ങളാണ് മിഡ് കോർപ്പറേറ്റ് ബ്രാഞ്ച് മുഖാന്തരം വാഗ്ദാനം ചെയ്യുന്നത്’, ദേബാദത്ത് ചന്ദ് പറഞ്ഞു.

Also Read: ഷുഗറിനെ ഇനി ഭയപ്പെടേണ്ട! പ്രമേഹരോ​ഗികൾക്കായി പ്രഭാതത്തിൽ ഈ നാല് ഭക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button