Latest NewsNewsBusiness

ഐസിഐസിഐ ബാങ്ക്: എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ചു

ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ്, ഡോളർ ബോണ്ട് എന്നിങ്ങനെ രണ്ട് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്

എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ്, ഡോളർ ബോണ്ട് എന്നിങ്ങനെ രണ്ട് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

എൻആർഐ ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ സഹായമാകുന്ന സേവനമാണ് ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ്. ഇന്ത്യയിലെ നിക്ഷേപത്തിന് വിദേശ കറൻസിയിലുളള വായ്പയുമായി സാമ്യം ഉള്ളതിനാൽ, ഉപഭോക്താക്കൾക്ക് അവരുടെ ഡെപ്പോസിറ്റുകൾ പിൻവലിക്കാതെ തന്നെ പെട്ടെന്നുള്ള ആവശ്യത്തിന് ഈ ലോൺ പ്രയോജനപ്പെടുത്താവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ കാലാവധിക്ക് മുൻപ് ഉണ്ടാകുന്ന പിൻവലിക്കലുമായി ബന്ധപ്പെട്ടുള്ള പിഴ ഒഴിവാക്കാനാകും.

Also Read: ഫുട്‌ബോള്‍ കളി കണ്ട് മടങ്ങിയ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്തതാണ് ഡോളർ ബോണ്ടുകൾ. എൻആർഐകൾക്കുള്ള ഇതര ഓപ്ഷൻ കൂടിയായ ഇത്തരം ബോണ്ടുകൾ ഗിഫ്റ്റ് സിറ്റിയിലെ ഐസിഐസിഐ ബാങ്ക് മുഖാന്തരം ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന, വളർന്നുവരുന്ന ആഗോള സാമ്പത്തിക, ഐടി സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയിൽ ഇത്തരത്തിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യ ബാങ്ക് കൂടിയാണ് ഐസിഐസിഐ ബാങ്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button