KeralaLatest NewsNews

ജ്വല്ലറികളിലും റിയല്‍ എസ്‌റ്റേറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്: കോടികളുടെ ക്രമക്കേട് കണ്ടെത്തി

പരിശോധനക്കിടെ, കണക്കില്‍ പെടാത്ത 5 കോടി രൂപയും സ്വര്‍ണ്ണവും കണ്ടെത്തി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ ജ്വല്ലറികളിലും റിയല്‍ എസ്റ്റേറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പട്‌ന, ഭഗല്‍പ്പൂര്‍, ദേരി, ലഖ്‌നൗ, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ വന്‍ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

Read Also: ഐസിഐസിഐ ബാങ്ക്: എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ചു

പരിശോധനക്കിടെ, കണക്കില്‍ പെടാത്ത 5 കോടി രൂപയും സ്വര്‍ണ്ണവും കണ്ടെത്തി. 14 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നൂറ് കോടി രൂപയ്ക്ക് മുകളിലുള്ള അനധികൃത പണമിടപാടുകളുടെ രേഖകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.

സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ക്രമക്കേട് നടത്തിയവരുടെ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറും. ഇനിയും പരിശോധനകള്‍ ഉണ്ടാകുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button