PalakkadNattuvarthaLatest NewsKeralaNews

പാലക്കാട് കണ്ടക്ടറെ യുവാവ് ബസിൽ കയറി മര്‍ദ്ദിച്ചു

ഗോവിന്ദാപുരം-തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടർ സതീഷിനാണ് മര്‍ദ്ദനമേറ്റത്

പാലക്കാട്: കണ്ടക്ടറെ യുവാവ് ബസില്‍ക്കയറി മര്‍ദ്ദിച്ചതായി പരാതി. ഗോവിന്ദാപുരം-തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടർ സതീഷിനാണ് മര്‍ദ്ദനമേറ്റത്.

Read Also : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റില്ലേയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. മര്‍ദ്ദന സമയത്ത് പോലും നിറയെ വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

തലക്ക് പരിക്കേറ്റ കണ്ടക്ടര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ, ബസുടമ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button