KeralaLatest NewsNews

ഓപ്പറേഷൻ പ്യുവർ വാട്ടർ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ നടപടി: ജില്ലാ കളക്ടർ

എറണാകുളം: ജില്ലയിലെ കുടിവെള്ളത്തിന്റെ കൃത്യമായ ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ ഡോ രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഇതിനായി താലൂക്ക് തലത്തിൽ ഈ മാസം അവസാനത്തോടെ പ്രത്യേക ഡ്രൈവ് ആരംഭിക്കും. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതത് താലൂക്കുകളിലെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പരിശോധന നടത്തുക.

Read Also: നാൽക്കവലകളിലെ യെല്ലോ ബോക്‌സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്

ജില്ലയിൽ കുടിവെള്ള വിതരണത്തിനായി ജലം ശേഖരിക്കുന്ന സ്രോതസ്സുകൾ ഏതൊക്കെയെന്ന് പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തുകയും കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കുകയും ചെയ്യും. വാട്ടർ അതോറിറ്റിയുടെ പ്ലാന്റുകളിലും ഗുണനിലവാര പരിശോധനയുണ്ടാകും. വാട്ടർ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകളുണ്ടോ എന്ന് വിലയിരുത്തും. ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ബിൽ സംവിധാനം നിർബന്ധമാക്കും.

ജില്ലയിലെ ജല ലഭ്യതയും ജലവിനിയോഗവും സംബന്ധിച്ച പഠനം നടത്തുവാനും യോഗത്തിൽ ധാരണയായി. കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, തദ്ദേശ സ്വയംഭരണം, ജലസേചനം, വാട്ടർ അതോറിറ്റി, ആരോഗ്യം, മലീനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യ സുരക്ഷ, റവന്യൂ, ഭൂജലം, ലീഗൽ മെട്രോളജി, മോട്ടോർ വാഹനം, പോലീസ്, ജിയോളജി തുടങ്ങിയ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read Also: സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി: ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button