KeralaLatest NewsNews

ബിനീഷ് കോടിയേരിക്ക് ആശംസയുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ എന്റെ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിയെ അഭിനന്ദിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാര്‍ത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും സംഭാവനകള്‍ നല്‍കാന്‍ ബിനീഷ് കോടിയേരിയ്ക്ക് സാധിക്കട്ടെ എന്നാണ് ഷംസീര്‍ ആശംസിക്കുന്നത്.

Read Also: ഓപ്പറേഷൻ പ്യുവർ വാട്ടർ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ നടപടി: ജില്ലാ കളക്ടർ

‘ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടില്‍ നിന്നും കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ എന്റെ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാര്‍ത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ’, ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button