AlappuzhaLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സുകളിൽ പ്ര​തി : യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

ചെ​റു​ത​ന വ​ട​ക്ക് സൗ​പ​ർ​ണി​ക​യി​ൽ അ​ഭി​ജി​ത്തി​നെ​യാ​ണ്​ (വൈ​ശാ​ഖ് -35) കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്

ഹ​രി​പ്പാ​ട്: നി​ര​വ​ധി കേ​സുകളിൽ പ്ര​തി​യായ യുവാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ചെ​റു​ത​ന വ​ട​ക്ക് സൗ​പ​ർ​ണി​ക​യി​ൽ അ​ഭി​ജി​ത്തി​നെ​യാ​ണ്​ (വൈ​ശാ​ഖ് -35) കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നാൽക്കവലകളിലെ യെല്ലോ ബോക്‌സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്

ഹ​രി​പ്പാ​ട്, മാ​ന്നാ​ർ, കാ​യം​കു​ളം, അ​ടൂ​ർ, ചാ​ല​ക്കു​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ധ​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന, പോ​ക്സോ തു​ട​ങ്ങി​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇയാൾ. പ​ല​രു​ടെ വി​ലാ​സ​ത്തി​ലു​ള്ള സിം ​ആ​ണ് പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അറസ്റ്റി​ലാ​യ​ത്. ഹ​രി​പ്പാ​ട് എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. ശ്യാം​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ സ​ബീ​ന, സി.​പി.​ഒ​മാ​രാ​യ നി​ഷാ​ദ്, സി​ദ്ദീ​ഖ് ഉ​ൽ അ​ക്‌​ബ​ർ, സു​ജി​ത്, ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button