KannurLatest NewsKeralaNattuvarthaNews

ജൂനിയർ വിദ്യാർത്ഥിയെ റാഗ്ചെയ്തു : രണ്ട് കോളജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

ബി.ബി.എ രണ്ടാംവർഷ വിദ്യാർഥികളായ ടി.പി. അഫ്സൽ, എ. അജയൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

ശ്രീകണ്ഠപുരം: ജൂനിയർ വിദ്യാർഥിയെ റാഗ്ചെയ്ത സംഭവത്തിൽ രണ്ടു സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ബി.ബി.എ രണ്ടാംവർഷ വിദ്യാർത്ഥികളായ ടി.പി. അഫ്സൽ, എ. അജയൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read Also : കതിരൂർമനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല, നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം: സുപ്രീംകോടതി

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിൽ ആണ് കേസിനാസ്പദമായ സംഭവം. കോളജ് ഫ്രഷേഴ്സ് ഡേയിൽ ജൂനിയർ വിദ്യാർത്ഥിയായ കെ. അഭിജിത്തിനെ സാരി ധരിച്ച് നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും നിരസിച്ചപ്പോൾ മർദ്ദിച്ചുവെന്നുമാണ് കേസ്.

Read Also : ഭർത്താവുമൊത്ത്​ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പറിടിച്ച്​ ദാരുണാന്ത്യം

വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button