Latest NewsNewsIndia

വ്യാപക പ്രതിഷേധം: സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ച് ഡൽഹി ജുമാ മസ്ജിദ്

ഡൽഹി: വ്യാപക പ്രതിഷേധങ്ങക്ക് പിന്നാലെ, സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ച് ഡൽഹി ജുമാ മസ്ജിദ്. ഡൽഹി ലഫ്റ്റനെന്റ് ഗവർണർ വികെ സക്സേന അഭ്യർത്ഥനയെ തുടർന്നാണ് നടപടി. പ്രവേശനം തടയുന്ന ഉത്തരവ് പിൻവലിക്കുമെന്ന് ഇമാം ബുഖാരി വ്യക്തമാക്കി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

‘സന്ദർശകർ ജുമാ മസ്ജിദിന്റെ പവിത്രതയെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയിൽ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കാൻ ഇമാം ബുഖാരി സമ്മതിച്ചു, മസ്ജിദുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന ജുമാ മസ്ജിദിലെ ഷാഹി ഇമാം ബുഖാരിയുമായി സംസാരിച്ചതായും ജുമാ മസ്ജിദിൽ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ അഭ്യർത്ഥിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

വൻകിട ഡാറ്റ സെന്റർ പാർക്കുകൾ സജ്ജമാക്കാൻ ട്രായ്, എട്ടെണ്ണം കേരളത്തിന്

പുരുഷന്മാരില്ലാതെ സ്ത്രീകള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ പള്ളിയില്‍ പ്രവേശനമില്ലെന്ന് ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. പള്ളിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ അവരുടെ കുടുംബത്തിലെ ഒരു പുരുഷന്‍ കൂടെ വേണമെന്നാണ് കമ്മിറ്റി അറിയിച്ചിരുന്നത്.

ആരാധനാലയത്തിന്റെ ബഹുമാനവും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് മസ്ജിദ് അധികൃതർ തീരുമാനത്തെ ന്യായീകരിച്ചു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും കുടുംബത്തോടൊപ്പം ജുമാ മസ്ജിദിൽ പ്രവേശിക്കാമെന്ന് ജുമാമസ്ജിദ് പിആർഒ സബിയുള്ള ഖാൻ അറിയിച്ചു.

ഊർജ, വ്യാപാര, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും

വിവാഹിതരായ ദമ്പതികൾക്കും പള്ളിയിൽ പ്രവേശിക്കാം. സ്ത്രീകൾ ഒറ്റയ്ക്ക് വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും അത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൽഹി ജുമാ മസ്ജിദിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

 

shortlink

Post Your Comments


Back to top button