KeralaLatest News

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സതീഷ് ബാബുവിന്റെ ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യയുടെയും ബന്ധുക്കളുടെയും ഫോൺ എടുക്കാതെയായതിനെ കിട്ടാതായതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, പൊലീസ് എത്തി ഫ്‌ളാറ്റ് ബലമായി തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ പത്തിരിപ്പാലയിലായിരുന്നു ജനനം. ഭാരത് ഭവന്‍ മുന്‍ മെംബര്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button