KeralaLatest NewsEntertainment

പ്രശസ്ത സിനിമ, സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു

പ്രശസ്ത സിനിമ, സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു. 73 വയസായിരുന്നു. അമ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഈ അടുത്താണ് നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകൾ മാത്രം നിർമ്മിക്കാറുള്ള അദ്ദേഹം മൂന്ന് സിനിമകൾ, രണ്ടു മെഗാ സീരിയലുകൾ എന്നിവയും ഷോർട് ഫിലിമുകൾ, ഡോക്യൂമെന്ററികൾ എന്നിവയും നിർമ്മിച്ചു.

2004 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത നേര്‍ക്കു നേരെ എന്ന ചിത്രം നിര്‍മിച്ചു. നെടുമുടി വേണു, കല്‍പ്പന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈദ്യുതിയും ഫോണുമൊന്നുമില്ലാത്ത ഗ്രാമത്തിലെ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിച്ചത്. 2008ല്‍ അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷി എന്ന ചിത്രം നിര്‍മിച്ചു. സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, മാള അരവിന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

2014ല്‍ സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളര്‍ ബലൂണ്‍ എന്ന ചിത്രം നിര്‍മിച്ചു. ഒരു ഗ്രാമത്തിലെ സാധാരണക്കാരായ സുകു, സീത എന്നിവരുടെ കുടുംബം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറഞ്ഞത്. ടിനി ടോം, വിജയകുമാര്‍, പ്രവീണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഭാര്യ വിലാസിനി. മക്കൾ: രജിത ദാസ്, സജിത ദാസ്. മരുമക്കൾ: രാജേഷ് നായർ, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികളും വി ആർ ദാസിനുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button