Latest NewsKerala

ഡ്രൈവര്‍ വിനുകുമാറിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില പരിശോധിച്ചാൽ അറിയാം കാര്യങ്ങൾ: കീമോ തെറാപ്പി വരെ ചെയ്‌തെന്ന് സരിത

തിരുവനന്തപുരം: സ്ലോ പോയിസൺ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പ്രതികരിച്ച് സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍. ഡ്രൈവര്‍ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.വിനു കുമാറിന്റെ സാമ്പത്തിക വളര്‍ച്ച പരിശോധിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും. 2014 ഓഗസ്റ്റില്‍ വെറുമൊരു ടാക്‌സി ഡ്രൈവര്‍ മാത്രമായി തന്റെ ഒപ്പം കൂടിയ വ്യക്തിയാണ് വിനു കുമാര്‍. അതിന് ശേഷം ഇപ്പോള്‍ എത്ര മാത്രം സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നത് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. അത് അവര്‍ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു.

‘എന്റെ മെഡിക്കല്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു. എന്റെ ഡോക്ടര്‍മാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടിട്ടുണ്ടാകണം. ക്രൈം ബ്രാഞ്ച് മെഡിക്കല്‍ ബോര്‍ഡിനെ വിളിച്ച് അന്വേഷിക്കും എന്ന് തന്നെയാണ് വിശ്വാസം. ആരാണ് വധശ്രമം നടത്തിയതെന്ന് പേരെടുത്ത് പറയാന്‍ സമയമായിട്ടില്ല. കാരണം, വിനുകുമാര്‍ കോണ്‍ടാക്ട് ചെയ്തിട്ടുള്ള ഒരുപാട് രാഷ്ട്രീയക്കാരുണ്ട്. വിനു കുമാറിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ അവരെ മനസിലാകും. മുന്‍പത്തെ ലിസ്റ്റ് മുതല്‍ ഉണ്ടല്ലോ. ആ പട്ടികയിലെ ആളുകളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് അറിയാനാകും. എനിക്ക് നേരെ നടത്തിയ വധശ്രമത്തിലൂടെ അവര്‍ ഉദ്ദേശിച്ച ലാഭം എന്താണെന്ന് എനിക്ക് ഇപ്പോള്‍ പറയാനാകില്ല,’ സരിത പറഞ്ഞു.

read also: സഹായികൾ സ്ലോ പോയിസണിംഗ് വഴി കൊല്ലാൻ ശ്രമിച്ചു: സരിതയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ഒരു സ്ത്രീ പലയിടത്തും കേസ് കൊടുക്കുന്നു. അവരെ ഇല്ലാതാക്കാനായി സ്ലോ പോയിസണ്‍ കൊടുക്കാം എന്ന ചിന്താഗതി ഉരുത്തിരിഞ്ഞത് ഒരു പക്ഷെ ലോകത്ത് ആദ്യമായിട്ടായിരിക്കുമെന്ന് സരിത പറഞ്ഞു. അത്രയ്ക്കും അനുഭവിച്ചു, പലപ്പോഴും ആശുപത്രിയിലാണ്. കീമോതെറാപ്പി കഴിഞ്ഞു. അതുകൊണ്ട് പ്രയോജനമില്ലാത്തത് കൊണ്ട് അടുത്തത് ഇമ്യൂണോ തെറാപ്പിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നു. ഒരു സമയത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മുടിയില്ലാത്ത എന്റെ ഫോട്ടോ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ് വാര്‍ത്ത് വന്നിരുന്നു. ആ സമയത്ത് ശരിക്കും താന്‍ കീമോതെറാപ്പി ചെയ്യുകയായിരുന്നു. എന്നാല്‍ ക്യാന്‍സറിനായിരുന്നില്ലെന്നും ഇതിന്റെ ചികിത്സയിലായിരുന്നെന്നും സരിത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button