Latest NewsNewsTechnology

ജിമെയിൽ മുഖേന തട്ടിപ്പുകൾ വ്യാപകമാകുന്നു, മുന്നറിയിപ്പ് നൽകി ഗൂഗിൾ

വിവിധ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെയിലുകളാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്

ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. സ്പാം മെയിലിനെ കൂടാതെ, ഇൻബോക്സിൽ ഉളള മെയിലുകൾ ഓപ്പൺ ചെയ്യുമ്പോഴും ഉപയോക്താക്കൾ ജാഗ്രത പുലർത്തണമെന്നാണ് ഗൂഗിളിന്റെ നിർദ്ദേശം. മുന്നറിയിപ്പിനോടൊപ്പം ഉപയോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്.

പ്രധാനമായും വിവിധ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെയിലുകളാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഇവ വ്യാജമാണെന്ന് തിരിച്ചറിയണം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചുള്ള വിവരങ്ങളാണ് ചില മെയിലുകളുടെ ഉള്ളടക്കം. കൂടാതെ, ജീവകാരുണ്യ പ്രവർത്തനം, സബ്സ്ക്രിപ്ഷൻ പുതുക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുള്ള തട്ടിപ്പുകളും വ്യാപകമാകുന്നുണ്ട്. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകൾ വ്യാജമാണെന്നും, മുനിര സ്ഥാപനങ്ങളൊന്നും പണം ചോദിക്കാറില്ലെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി.

Also Read: മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനം: പ്രതിരോധത്തിനുള്ള കൂടുതൽ വാക്സീനുകൾ എത്തി

ഇൻബോക്സിൽ ഉള്ള അജ്ഞാത ഇ-മെയിലുകൾ ഓപ്പൺ ചെയ്യുമ്പോൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. എസ്എംഎസ് തട്ടിപ്പ്, വാട്സ്ആപ്പ് തട്ടിപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് ജിമെയിലും തട്ടിപ്പുകൾ വ്യാപകമായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button