Latest NewsIndiaNews

ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ സ്‌ഫോടക വസ്തു: അന്വേഷണം ആരംഭിച്ചതായി പോലീസ്

ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി. കശ്മീരിലെ റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ 20ൽ അധികം യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസില്‍ നിന്നാണ് പോലീസ് ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. സംശയാസ്പദമായ ഒരു വസ്തു കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

നഷ്രി ചെക്ക് പോയിന്റില്‍ ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു പരിശോധന. വാഹനം പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒരു വസ്തു കണ്ടെത്തിയതായിഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പിന്‍സീറ്റിലെ കണ്ടെയ്നറിലാണ് ഐഇഡി ബോംബ് സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത ഐഇഡിയില്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button