ErnakulamLatest NewsKeralaNattuvarthaNews

ലഹരിമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍

എളകുളം കടവന്ത്ര ഗാന്ധിനഗര്‍ ജി.സി.ഡി.എ കോളനിയിലെ അഖില്‍, കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനിയിലെ സനീര്‍ സുധീര്‍, ഉദയ കോളനിയിലെ അഖില്‍ ബാബു എന്നിവരാണ് പിടിയിലായത്

കൊച്ചി: ലഹരിമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് സ്‌കൂട്ടറും എ.ടി.എം കാര്‍ഡും കൈക്കലാക്കിയ സംഘം അറസ്റ്റിൽ. എളകുളം കടവന്ത്ര ഗാന്ധിനഗര്‍ ജി.സി.ഡി.എ കോളനിയിലെ അഖില്‍, കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനിയിലെ സനീര്‍ സുധീര്‍, ഉദയ കോളനിയിലെ അഖില്‍ ബാബു എന്നിവരാണ് പിടിയിലായത്.

Read Also : ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു: ഘാന പരിശീലകന്‍

സൗത്ത് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ നിരവധി കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Read Also : ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്ന് ബിജെപി കേജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു-സിസോദിയ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button