Latest NewsUAENewsInternationalGulf

ദേശീയ ദിനാഘോഷം: നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ പൗരന്മാരും രാജ്യത്ത് താമസിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ദേശീയ ദിനം ആഘോഷിക്കുന്നവർ ട്രാഫിക് നിയമങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും പാലിക്കണം. വാഹനത്തിന്റെ മുന്നിലോ പിന്നിലോ നമ്പർ പ്ലേറ്റ് കളയാൻ പാടില്ല. വാഹനത്തിന്റെ നിറം മാറ്റാൻ പാടില്ല. വാഹനത്തിൽ ഏതെങ്കിലും തരത്തിലുള്ള എഴുത്തുകളും അനുചിതമായ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതും നിരോധിച്ചു.

വാഹനങ്ങൾ അംഗീകൃത നമ്പറിൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ പാടില്ല. വാഹനത്തിന്റെ വിൻഡോയിൽ കൂടെ പുറത്തിറങ്ങാനും വാഹനത്തിന്റെ സൺറൂഫ് എപ്പോഴും തുറക്കാനും പാടില്ലെന്നും നിർദ്ദേശമുണ്ട്. ഗതാഗതം തടസ്സപ്പെടുത്താനോ മറ്റുള്ളവരുടെ റോഡുകൾ തടയാനോ വാഹനമോടിക്കുന്നവരെ അനുവദിക്കില്ല. വാഹനത്തിന്റെ വശത്തെ ജനലുകളും മുൻഭാഗവും പിൻഭാഗവും സ്റ്റിക്കറുകൾ ഉപയോഗിച്ച് മറയ്ക്കുകയോ മുൻവശത്ത് സൺഷെയ്ഡ് സ്ഥാപിക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്.

Read Also: ഭാരത് ജോഡോ യാത്രയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം: വീഡിയോ പുറത്തുവിട്ട് ബിജെപി, പ്രതികരണവുമായി കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button