Latest NewsNewsIndia

ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാന്‍സാറ്റ് തുടങ്ങിയ 8 ചെറു ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ 56-ാം ദൗത്യമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്.

Read Also: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍

എട്ട് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെടും.

ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6. ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സല്‍ വികസിപ്പിച്ചെടുത്ത ആനന്ദ് എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രതു സ്പേസിന്റെ തൈബോള്‍ട്ട്, യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ നാല് ഉപഗ്രഹങ്ങള്‍ എന്നിവയുമാണ് ഭ്രമണപഥത്തിലെത്തിക്കുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button