Latest NewsIndia

ഭാരത് ജോഡോ യാത്ര കഴിഞ്ഞു രാഹുൽ പോയതിനു പിന്നാലെ തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ഹൈദരാബാദ് : തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. തെലങ്കാനയിൽ വികസനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ സാധിക്കു എന്ന് ശശിധർ റെഡ്ഡി പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ തെലങ്കാനയിൽ ബിജെപിയെ ശക്തിപ്പെടുത്തും. തെലങ്കാന വിഭജിച്ചു വാങ്ങിയ ശേഷം ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ടിആർഎസ് സർക്കാരിനെ പുറത്താക്കാൻ പ്രവർത്തിക്കുമെന്നും മാരി പറഞ്ഞു.

ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തെലങ്കാന ബിജെപി നേതാക്കളായ കിഷൻ റെഡ്ഡി, ബന്ദി സഞ്ജയ്, ഡികെ അരുണ, ഇറ്റാല രാജേന്ദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button