Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

ഫാമിലി ത്രില്ലർ മെഗാ മൂവി ‘നാലാം മുറ’: റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമയൊരുക്കി ശ്രദ്ധയാകർഷിച്ച ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാലാം മുറ കിസ്തുമസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുകളും ഏറെ ശ്രദ്ധനേടിയിരുന്നു.

യുഎഫ്ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ)
ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട്, എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മലയാളികളുടെ പ്രിയനടൻ, ബിജുമേനോനും തമിഴ് നടൻ ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയ, സുരഭി സന്തോഷ്, ഷീലു എബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.

എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, രചന- സൂരജ് വിദേവ്, ഗാന രചന – ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, സംഗീതം – കൈലാസ് മേനോൻ, പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – ലോകനാഥൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഭിലാഷ് പാറോൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.

പിആർഓ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button