Latest NewsIndiaNews

സത്യേന്ദര്‍ ജയിന് കിടക്ക വിരിച്ച് നല്‍കാനും വസ്ത്രങ്ങള്‍ അലക്കി നല്‍കാനും വരെ പത്തോളം സേവകര്‍ : തെളിവുകള്‍ പുറത്ത്

സത്യേന്ദര്‍ ജയിന്‍ കിടക്കുന്ന സെല്ലിലെ തറ തുടയ്ക്കുന്നതിന്റെയും കിടക്ക വിരിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് വിവിഐപി പരിഗണനയുടെ തെളിവായി ഒടുവില്‍ പുറത്തുവന്നത്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ആംആദ്മി മന്ത്രി സത്യേന്ദര്‍ ജയിനിന് വിവിഐപി പരിഗണന. സത്യേന്ദറിന് സൗകര്യങ്ങളൊരുക്കി നല്‍കാന്‍ പത്തോളം സേവകരാണ് ജയിലിനുള്ളില്‍ ഉള്ളത്. സത്യേന്ദര്‍ ജയിന്‍ കിടക്കുന്ന സെല്ലിലെ തറ തുടയ്ക്കുന്നതിന്റെയും കിടക്ക വിരിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് വിവിഐപി പരിഗണനയുടെ തെളിവായി ഒടുവില്‍ പുറത്തുവന്നത്. മന്ത്രിയുടെ മുറി ഒരുക്കുക, തറ തുടയ്ക്കുക, കിടക്ക വിരിക്കുക, പുറത്ത് നിന്നുള്ള ആഹാരമെത്തിക്കുക, വെള്ളം നല്‍കുക, വസ്ത്രങ്ങള്‍ അലക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി പത്തു പേരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പേര്‍ അദ്ദേഹത്തിന്റെ സുപ്പര്‍വൈസര്‍മാരാണ്.

Read Also: ഇതൊരു ഓർമ്മപ്പെടുത്തൽ: വൈറലായി ‘സൗദി-പോ’ ആരാധകന്റെ വീഡിയോ

വീഡിയോ പുറത്ത് വന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സന്ദര്‍ശന സമയം കഴിഞ്ഞും ജയില്‍ അധികൃതരുമായും സഹതടവുകാരുമായും ചര്‍ച്ചകള്‍ നടത്തുന്നതിന്റെയും മസാജും മറ്റും നല്‍കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button