KollamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ർ​ത്ഥി​നിയ്ക്ക് ​ദാരുണാന്ത്യം

ആ​ല​പ്പു​ഴ കാ​വാ​ലം പു​തു​വ​ൽ വീ​ട്ടി​ൽ സ​ത്യ​ദാ​സി​ന്‍റെ മ​ക​ൾ ഹ​രി​ത (24) യാ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര പാ​ല​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു. ആ​ല​പ്പു​ഴ കാ​വാ​ലം പു​തു​വ​ൽ വീ​ട്ടി​ൽ സ​ത്യ​ദാ​സി​ന്‍റെ മ​ക​ൾ ഹ​രി​ത (24) യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഇ​ത്തി​ക്ക​ര പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ഹ​രി​ത​യു​ടെ സു​ഹൃ​ത്ത് ക്ല​മ​ന്‍റ് ജീ​സ​ൺ മാ​ത്യു പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്രൈ​വ​റ്റ് ബ​സ് അ​തേ ദി​ശ​യി​ൽ ഇ​ട​ത് ഭാ​ഗ​ത്ത് കൂ​ടി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വയോധികന്റെ മലാശയത്തിൽ ബിയർ കുപ്പി: പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ, മോഷ്ടിക്കാനെത്തിയ കള്ളന്മാർ ചെയ്തതെന്ന് വൃദ്ധൻ

പാ​ല​ത്തി​ലെ ഡി​വൈ​ഡ​റി​നും ബ​സി​നും ഇ​ട​യി​ൽ​പെ​ട്ട് പെ​ൺ​കു​ട്ടി ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ വ​യ​റി​ൽ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ന​ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ബാ​ങ്ക് കോ​ച്ചിം​ഗ്സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ത്ഥിനി​യാ​ണ് ഹ​രി​ത. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും. അ​മ്മ: ഷീ​ജ . സ​ഹോ​ദ​രി: ഹ​ർ​ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button