Latest NewsNewsLife Style

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

 

വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, അകാലനരയിൽ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.

നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം…

തൈര് മുടിയെ പോഷിപ്പിക്കുകയും വരണ്ട ശിരോചർമ്മം, വരണ്ടുണങ്ങിയ മുടി എന്നിവയോട് പോരാടാനും സഹായിക്കുന്നു. ശിരോചർമ്മത്തിൽ തൈര് ഉപയോഗിക്കുന്നത് താരൻ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പരിഹാരമാണ്. നെല്ലിക്ക പൊടിയും തൈരും ഒരുമിച്ച് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക്  മുടിയിലും ശിരോചർമ്മത്തിലും പുരട്ടി കുറച്ച് സമയത്തിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

മുടിക്ക് ഉലുവ വളരെ നല്ലതാണ്. മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ നിങ്ങളെ സഹായിക്കും. കുറച്ച് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം കുതിർത്ത ഉലുവ അരച്ച് കട്ടിയുള്ള   പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് കുറച്ച് വെള്ളം ഇതിലേക്ക് ചേർക്കാവുന്നതുമാണ്. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേർക്കുക. മിശ്രിതമാക്കിയശേഷം മുടിയിൽ ഈ ഹെയ‍ർ പാക്ക് ഉപയോ​ഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button