Latest NewsNewsIndia

മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ

ന്യൂഡല്‍ഹി: മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. 40 ഓളം പേര്‍ക്ക് ഇയാള്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read Also:കേന്ദ്രനയങ്ങൾക്കൊപ്പം സുപ്രീംകോടതി നിൽക്കുന്നു എന്ന പ്രസ്താവന: ആർ ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ

2020 നവംബറില്‍ മംഗളൂരു നഗരത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ കേസില്‍ ഷാരിഖിന് ജാമ്യം ലഭിച്ചിരുന്നു. സമഗ്രമായ അന്വേഷണം നടത്താതിരുന്നതാണ് ഇതിന് കാരണം. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും ഇയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും പരിശീലനം നേടിയ ഷാരിഖ് 40 ഓളം പേര്‍ക്ക് ഈ പരിശീലനം നല്‍കിയെന്നും കരന്തലജെ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. ക്ഷേത്രങ്ങളും മറ്റ് പൊതുസ്ഥലങ്ങളുമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. കേരളത്തിലെയും, കര്‍ണാടകയിലെയും തീര മേഖലകളില്‍ താമസിക്കുന്ന നിരവധി പേര്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ ഏജന്‍സികളുമായി സംസ്ഥാന പോലീസ് സഹകരിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button