Latest NewsNewsLife Style

യുവാക്കളിലെ ഹൃദയസ്തംഭനം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…

ജിമ്മും ഡയറ്റുമൊക്കെ പിന്തുടരുന്ന യുവാക്കളും ഹൃദയാഘോതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും നാം കേള്‍ക്കാറുണ്ട്.  മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്.

ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്.  ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡണ്‍ കാർഡിയാക് അറസ്റ്റ്. സഡണ്‍  കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന  പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ്. പലപ്പോഴും കുഴഞ്ഞു വീണ് മരിക്കുന്നത് ഇതിമൂലമാകാം.

പുകവലി, ചീത്ത കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,  പ്രമേഹം, മാനസികവും സാമൂഹികവുമായ സമ്മര്‍ദ്ദം, വ്യായാമമില്ലായ്മ, അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, അമിത മദ്യപാനം  തുടങ്ങിയവയൊക്കെയാകാം ഹൃദയസ്തംഭനത്തിന്റെ കാരണങ്ങള്‍. ചിലരിൽ ജനിതകപരമായി ഹൃദയാഘാത സാധ്യത കൂടുതലാണ്. മാതാപിതാക്കളിൽ ആരെങ്കിലും ഹൃദ്രോഗിയാണെങ്കിൽ ഉറപ്പായും പരിശോധന നടത്തേണ്ടതുണ്ട്.

പുകവലി, കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയും ഹൃദയാഘാതത്തിനു കാരണമാകുമെന്നതിനാല്‍ തന്നെ ചിട്ടയായ ജീവിതത്തിനൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നത് പ്രധാനമാണ്. അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button