Latest NewsKeralaNews

അക്ഷയ പ്രവർത്തകർ നടത്തുന്നത് സാമൂഹിക ഇടപെടൽ: മന്ത്രി പി രാജീവ്

തിരുവനന്തപുരം: അക്ഷയ പ്രവർത്തകർ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും സജീവമായി ഇടപെടുന്ന വിഭാഗമാണെന്ന് മന്ത്രി പി രാജീവ്. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ അക്ഷയ സംരംഭത്തിന്റെ 20-ാം വാർഷികാഘോഷ ചടങ്ങിൽ അക്ഷയ സംരംഭകർക്കുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: വിഴിഞ്ഞത്ത് ഉണ്ടായത് കലാപത്തിനുള്ള ശ്രമം, സമരക്കാർക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം: വി ശിവൻകുട്ടി

സാങ്കേതികവിദ്യയുടെ വികാസം ഓഫീസുകളെ ആശ്രയിക്കാതെ സേവനങ്ങൾ ലഭിക്കുന്ന സാഹചര്യം രൂപപ്പെടുത്തിയിട്ടുണ്ട്. അത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാൻ എല്ലാവർക്കും കഴിയാതിരുന്ന ഘട്ടത്തിലാണ് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഇപ്പോൾ മൊബൈൽ ഫോണിൽ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന വിധത്തിലേക്ക് മാറി. അതുയർത്തുന്ന വെല്ലുവിളി തിരിച്ചറിയുകയും വേണം. നിയമപ്രകാരമല്ലാതെ ഇത്തരം സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളെ നിയമപമരായി നേരിടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ഐഎസ്ഒ സർട്ടിഫിക്കേഷൻ അക്ഷയ കേന്ദ്രങ്ങൾക്ക് ലഭിക്കുകയെന്നത് ഏറെ അഭിന്ദനാർഹമാണെന്നും അദ്ദേഹം അറിയിച്ചു.

ഐഎസ്ഒ 9001 – 2015 അംഗീകാരം നേടിയ ഒൻപത് അക്ഷയ സംരംഭകർക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുമയ്യ ഹസൻ, സ്മൃതി ഗോപാലൻ, കെ.എൻ. സാജു, അരവിന്ദ്, എൻ എസ് സുമ, നസൽ, സോണിയ രാജീവ്, ബി സുധ ദേവി, എം പി ചാക്കോച്ചൻ എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

Read Also: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണം: സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button