Latest NewsNewsBahrainInternationalGulf

ജനനമരണ രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കാം: അറിയിപ്പുമായി ബഹ്‌റൈൻ

ബഹ്‌റൈൻ: രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്റൈൻ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനനമരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള പുതുക്കിയ രജിസ്ട്രേഷൻ നടപടികൾ https://www.bahrain.bh/new/ar/eservices-explore_ar.html എന്ന ദേശീയ പോർട്ടലിൽ ലഭ്യമാണ്.

Read Also: ‘തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവർ, അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്’: വിഡി സതീശൻ

ബഹ്റൈൻ നാഷണൽ പോർട്ടലിലെ ഇൻഫർമേഷൻ ഗൈഡിന് കീഴിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്‌സ് പേജിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, മുതിർന്നവർക്ക് ആദ്യമായി ബർത്ത് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള സേവനങ്ങൾ, പേര് ഉൾപ്പടെയുള്ള മാറ്റങ്ങൾ വരുത്തുന്നതിനുള്ള സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും, രേഖകളും ഈ പോർട്ടലിൽ നിന്നും ലഭിക്കും.

ബഹ്റൈനിലെ പൗരന്മാരുടെയും, പ്രവാസികളുടെയും ജനനമരണ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട 2019/7 എന്ന നിയമപ്രകാരമാണ് പുതിയ സേവനം. ബഹ്റൈനിലെ പൗരന്മാരും, പ്രവാസികളും രാജ്യത്ത് നടക്കുന്ന ജനനങ്ങൾ 15 ദിവസത്തിനിടയിൽ അധികൃതരെ അറിയിക്കണമെന്നാണ് ഈ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്. ബഹ്റൈനിൽ വെച്ച് നടക്കുന്ന മരണം 72 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഈ നിയമത്തിൽ പറയുന്നു.

Read Also: പാലുത്പാദനത്തിലും കര്‍ഷക ക്ഷേമത്തിലും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി കെ.എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button