ErnakulamLatest NewsKeralaNattuvarthaNews

15കാ​​രി​​യെ ബിയർ നൽകി പീഡിപ്പിച്ചു : മാതാവിന്‍റെ സുഹൃത്ത് പി​​ടി​​യി​​ൽ

ഇ​​ടു​​ക്കി കു​​മ​​ളി ച​​ക്കു​​പ​​ള്ളം സ്വ​​ദേ​​ശി റോ​​ഷി​​ൻ തോ​​മ​​സി​​നെ​​യാ​​ണ്​ (29) പൊലീസ് അറസ്റ്റ് ചെയ്തത്

തൃ​​പ്പൂ​​ണി​​ത്തു​​റ: 15കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​ അറസ്റ്റി​​ൽ. ഇ​​ടു​​ക്കി കു​​മ​​ളി ച​​ക്കു​​പ​​ള്ളം സ്വ​​ദേ​​ശി റോ​​ഷി​​ൻ തോ​​മ​​സി​​നെ​​യാ​​ണ്​ (29) പൊലീസ് അറസ്റ്റ് ചെയ്തത്. തൃ​​പ്പൂ​​ണി​​ത്തു​​റ ഹി​​ൽ​​പാ​​ല​​സ് പൊ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി. ​​ഗോ​​പ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ആണ് യുവാവിനെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഈ ​​മാ​​സം ആ​​ദ്യ​​മാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം നടന്നത്. തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കി​​വ​​ന്ന പ്ര​​തി വ​​ട​​ക്കാ​​ഞ്ചേ​​രി സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി​​യു​​മാ​​യി ഒ​​ന്നി​​ച്ച്​ താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യു​​വ​​തി​​യു​​ടെ ആ​​ദ്യ ബ​​ന്ധ​​ത്തി​​ലെ മൂ​​ന്ന്​ പെ​​ൺ​​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ളെ​​യാ​​ണ് പീ​​ഡി​​പ്പി​​ച്ച​​ത്.

Read Also : ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത് 

യു​​വ​​തി വി​​ദേ​​ശ​​ത്താ​​ണ്. പ്ര​​തി ബി​​യ​​ർ ന​​ൽ​​കി പീ​​ഡി​​പ്പി​​ച്ച കാ​​ര്യം കു​​ട്ടി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നോ​​ട് പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന്, പ്രി​​ൻ​​സി​​പ്പ​​ലാ​​ണ്​ പൊ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്. പ്ര​​തി​​യു​​ടെ കാ​​ർ പൊ​​ലീ​​സ് പിടിച്ചെ​​ടു​​ത്തു.

ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ പ്ര​​ദീ​​പ് എം, ​​രേ​​ഷ്മ വി.​​ആ​​ർ, എ.​​എ​​സ്.​​ഐ​​മാ​​രാ​​യ സ​​ന്തോ​​ഷ് എം.​​ജി. രാ​​ജീ​​വ്നാ​​ഥ്, പ്രി​​യ .എ​​സ്, സീ​​നി​​യ​​ർ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫി​​സ​​ർ ആ​​ർ. മേ​​നോ​​ൻ എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ൽ ​​ഉണ്ടാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button