KozhikodeLatest NewsKeralaNattuvarthaNews

റോഡിൽ കുറ്റിക്കാടുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത

കാസർ​ഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്

നാദാപുരം: റോഡിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാസർ​ഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്.

നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് കാരയിൽ കനാൽ റോഡിൽ യുവാവിനെ കുറ്റിക്കാടുകൾക്കിടയിലായി പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന കാർ ടയർ പഞ്ചറായി വൈദ്യുതിത്തൂണിൽ ഇടിച്ച നിലയിലും കണ്ടെത്തി.

നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും യുവാവിനെ നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും എത്തിക്കുകയും ചെയ്തെങ്കിലും ശനിയാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. യുവാവിന് ദേഹമാസകലം പരിക്കേറ്റിരുന്നു. കാസർ​ഗോഡ് സ്വദേശിയായ യുവാവ് വിജനമായ സ്ഥലത്ത് എത്തിയതിലും പരിക്കേറ്റതിലും നാട്ടുകാർ ദുരൂഹത ആരോപിച്ചു.

Read Also : യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി, എസ്.ഐമാരായ വിനീത് വിജയൻ, എസ്. ശ്രീജിത്ത് തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിൽ തലക്ക് പിറകിലും ഇടത് നെറ്റിയിലും മുറിവ്, ഇടത് കൈക്ക് പൊട്ടൽ, ദേഹമാസകലം പാടുകൾ എന്നിവയുള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.

വടകര ജില്ല ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പിതാവ്: കരുണാകരൻ. മാതാവ്: തമ്പായി. ഭാര്യ: സുബിന (ചോമ്പാല). മകൻ: കിഷൻ ജിത്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button