Latest NewsNewsTechnology

ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിൽ ഇനി 5ജി ലഭിക്കും, സേവനങ്ങൾ വ്യാപിപ്പിച്ച് എയർടെൽ

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഉൾപ്പെടെ 5ജി സേവനങ്ങൾ വ്യാപിപ്പിച്ചാണ് എയർടെലിന്റെ മുന്നേറ്റം

രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്കാണ് 5ജി സേവനങ്ങൾ എത്തിയിരിക്കുന്നത്. ഇതോടെ, ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ ഉൾപ്പെടെയുള്ള 12 ഇന്ത്യൻ നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ലഭിക്കുക. കൂടാതെ, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി തുടങ്ങിയ മേഖലകളിലും നെറ്റ്‌വർക്കുകൾ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഉൾപ്പെടെ 5ജി സേവനങ്ങൾ വ്യാപിപ്പിച്ചാണ് എയർടെലിന്റെ മുന്നേറ്റം. പട്നയിലെ നിരവധി പ്രദേശങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാണ്. പട്ന സാഹിബ് ഗുരുദ്വാര, പട്ന റെയിൽവേ സ്റ്റേഷൻ, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റർ മാൾ തുടങ്ങിയ മേഖലകളിൽ 5ജി ലഭ്യമാണ്.

Also Read: മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിക്കുന്നതിനിടെ മോശം പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹിബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട്, പട്ന എയർപോർട്ട് എന്നിവിടങ്ങളിലും 5ജി സേവനങ്ങൾ
ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button