PathanamthittaKeralaNattuvarthaLatest NewsNews

ബാറിൽ സംഘർഷം : പരിക്കേറ്റയാള്‍ മരിച്ചു, പൊലീസ് അന്വേഷണം

നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്

പത്തനംതിട്ട: ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്.

Read Also : ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം: നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ

ഇന്ന് രാവിലെ 11 മണിയോടെയാണ് ബാറിൽ വെച്ച് സംഘർഷമുണ്ടായത്. സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ അജിരാജിനെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുൻപ് ഇയാൾ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button