Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ധർമ്മജ് ക്രോപ്പ് ഗാർഡ്

ഓരോ സാമ്പത്തിക വർഷങ്ങളിലെയും പ്രവർത്തനങ്ങളിൽ നിന്ന് മികച്ച വരുമാനമാണ് കമ്പനി നേടിയിരിക്കുന്നത്

പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള ചുവടുകൾ ശക്തമാക്കി ധർമ്മജ് ക്രോപ്പ് ഗാർഡ്. നവംബർ 28 മുതലാണ് ഐപിഒ ആരംഭിച്ചത്. ഐപിഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015- ൽ ആരംഭിച്ച അഗ്രോ കെമിക്കൽ കമ്പനിയാണ് ധർമ്മജ് ക്രോപ്പ് ഗാർഡ്.

ഓരോ സാമ്പത്തിക വർഷങ്ങളിലെയും പ്രവർത്തനങ്ങളിൽ നിന്ന് മികച്ച വരുമാനമാണ് കമ്പനി നേടിയിരിക്കുന്നത്. 2020- ൽ 1,982.22 ദശലക്ഷം, 2021-ൽ 3,024.10 ദശലക്ഷം, 2022 ൽ 3,962.88 ദശലക്ഷം എന്നിങ്ങനെയാണ് വരുമാനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കമ്പനിയുടെ ഉൽപ്പാദന കേന്ദ്രം പ്രവർത്തിക്കുന്നത്. കീടനാശിനികൾ, കുമിൾനാശിനികൾ, കളനാശിനികൾ, സസ്യ വളർച്ച നിയന്ത്രിക്കുന്നവ, മൈക്രോ വളങ്ങൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയാണ് കമ്പനി പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്.

Also Read: ക്ഷേത്രത്തിൽ ആദ്യം തൊഴേണ്ടത് പ്രധാന മൂർത്തിയെയോ? അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയിൽ 4200ലധികം ഡീലർമാരാണ് കമ്പനിക്ക് ഉള്ളത്. കൂടാതെ, ലാറ്റിൻ അമേരിക്ക, കിഴക്കൻ ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ്, ഫോർ ഈസ് ഏഷ്യ എന്നിവിടങ്ങളിൽ 25 ഓളം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button