Latest NewsFootballNewsSports

ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാൻ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും ഇന്നിറങ്ങും

ദോഹ: ഖത്തര്‍ ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ. ഗ്രൂപ്പ് എയില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം തീരുമാനിക്കുന്ന നിര്‍ണായക മത്സരങ്ങളിൽ ആതിഥേയരായ ഖത്തറിന് നെതര്‍ലന്‍ഡ്‌സും സെനഗലിന് ഇക്വഡോറുമാണ് എതിരാളികള്‍. ആതിഥേയരായ ഖത്തര്‍ ഒഴികെയുള്ള ഗ്രൂപ്പ് എയിലെ മൂന്ന് ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തോല്‍വിയറിയാത്ത നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ ടീമുകള്‍ക്ക് നാല് പോയിന്റും ഒരു ജയമുള്ള സെനഗലിന് മൂന്ന് പോയിന്റുമാണുള്ളത്.

ഖത്തറിനോട് സമനില നേടിയാലും നെതര്‍ലന്‍ഡ്‌സിന് ഗ്രൂപ്പ് കടക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന മോശം റെക്കോര്‍ഡ് മാറ്റാന്‍ അഭിമാനപ്പോരാട്ടമാണ് ഖത്തറിന്. ഏഷ്യന്‍ ചാമ്പ്യന്മാരുടെ സമീപകാല പ്രകടനത്തില്‍ വലിയ തിരിച്ചടിയാണ് ഖത്തര്‍ നേരിട്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു ആശ്വാസജയമാണ് ടീമിന്റെ ലക്ഷ്യം.

ഇക്വഡോറിനെതിരെയിറങ്ങുന്ന സെനഗലിന് നോക്കൗട്ടിലെത്താന്‍ ഇന്ന് ജയം അനിവാര്യം. സമനില നേടിയാലും ഇക്വഡോറിന് ഗ്രൂപ്പ് കടക്കാം. രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോള്‍ നേടിയ ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയ തന്നെയാകും സെനഗലിന് വെല്ലുവിളിയാവുക. നെതര്‍ലന്‍ഡ്‌സിനെ പോലും സമനിലയില്‍ തളച്ച കരുത്ത് ഇക്വഡോറിന് ആത്മവിശ്വാസം നല്‍കും.

സാദിയോ മാനെയുടെ അഭാവം മുന്നേറ്റത്തില്‍ പ്രകടമാണെങ്കിലും അലിയോ സിസെയുടെ തന്ത്രങ്ങളിലാണ് സെനഗലിന്റെ പ്രതീക്ഷ. ഗ്രൂപ്പ് ബിയിലും പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ഇന്ന് വ്യക്തമാകും. ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. മൂന്ന് പോയിന്റുള്ള ഇറാന്‍ രണ്ടാമതാണ്. മൂന്നാം സ്ഥാനത്തുള്ള യുഎസ്എയ്ക്ക് രണ്ട് പോയിന്റാണുള്ളത്.

Read Also:- അട്ടപ്പാടി ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ഇറാനോട് കഴിഞ്ഞ മത്സരം തോറ്റ വെയ്ല്‍സ് ഒരു പോയിന്റുമായി നാലമതാണ്. എന്നാല്‍, നാല് ടീമുകൾക്കും നോക്കൗട്ട് സാധ്യതയുണ്ട്. യുഎസിന്, ഇറാനെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം. തിരിച്ച് യുഎസിനെ ഇറാൻ പരാജയപ്പെടുത്തിയാലും അവസാന പതിനാറിലെത്തും. മത്സരം സമനിലയിൽ കലാശിച്ചാലും ഇറാന്‍ അവസരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button