Latest NewsNewsBusiness

ഇന്ത്യയിലെ വിൽപ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കി മാരുതി സുസുക്കി, കാരണം ഇതാണ്

2021- 22 കാലയളവിൽ ഇന്ത്യൻ വിപണിയിൽ 1.65 ദശലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്

ഇന്ത്യൻ വിപണിയിലെ വിൽപ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിൽപ്പന വെട്ടിച്ചുരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ അഞ്ച് ദശലക്ഷം വാഹനങ്ങൾ വിൽക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. മാരുതി സുസുക്കി, സുസുക്കി മോട്ടോർ ഗുജറാത്ത് എന്നീ കമ്പനികൾ സംയുക്തമായാണ് ഈ ലക്ഷ്യം നേടിയെടുക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, 5 ദശലക്ഷം വാഹനങ്ങൾക്ക് പകരം 3.5 ദശലക്ഷം വാഹനങ്ങൾ വിൽക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം 30 ശതമാനത്തിന്റെ ഇടിവാണിത്.

2021- 22 കാലയളവിൽ ഇന്ത്യൻ വിപണിയിൽ 1.65 ദശലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2030 ഓടെ ഇന്ത്യയിലെ ആകെ കാർ വിൽപ്പന 10 ദശലക്ഷം കടക്കുമെന്നതിനാൽ, ഇവയിൽ നിന്നും 50 ശതമാന വിപണി വിഹിതം നേടാൻ സാധിക്കുമെന്നായിരുന്നു സുസുക്കിയുടെ വിലയിരുത്തൽ. എന്നാൽ, സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതിയുടെ വിപണി വിഹിതം നേരിയ തോതിൽ ഇടിഞ്ഞിരുന്നു. നിലവിൽ, ഉൽപ്പാദനം ഉയർത്താനുള്ള ശ്രമങ്ങൾ മാരുതി ആരംഭിച്ചിട്ടുണ്ട്.

Also Read: വീട്ടിൽ ചാരായം വാറ്റൽ : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button