Latest NewsKeralaIndia

സർവ്വകക്ഷിയോഗവും ചർച്ചയും പരാജയം, വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഫാ യൂജിൻ പെരേര

തിരുവനന്തപുരം ;  വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും ചർച്ചയും തീർത്തും പരാജയം. യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഴിഞ്ഞം പ്രശ്‌നം ചർച്ച ചെയ്യുന്നതിന് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്‌ടറേറ്റിൽ നടന്ന യോഗം തീരുമാനം എടുക്കാനാകാതെ പിരിയുകയായിരുന്നു. വിഴിഞ്ഞത്ത് നടക്കുന്ന സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറുമെന്നു മോൺ ഫാ യൂജിൻ പെരേരയുടെ മുന്നറിയിപ്പ്. വിഴിഞ്ഞത്ത് നടക്കുന്ന സമരം ബാഹ്യശക്തികളുടെ പിന്തുണയോടെയുള്ളതാണെന്ന ആരോപണം യൂജിൻ പെരേര തള്ളി. സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ സമരം സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറും.

‘അളമുട്ടിയാൽ ചേരയും കടിക്കും.’1995ൽ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയതു മുതൽ മത്സ്യ തൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഫാ യൂജിൻ പറയുന്നത്. കടലേറ്റം മൂലം തീരശോഷണം രൂക്ഷമായതോടെയാണ് വിഴിഞ്ഞം നിവാസികൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യൂജിൻ പറയുന്നു. എന്നാൽ സമര സമിതിയുടെ എല്ലാ ആവശ്യങ്ങലും അംഗീകരിച്ചതാണെന്ന നിലപാടിയാണ് സംസ്ഥാന സർക്കാർ. ലത്തീൻ രൂപതയ്ക്ക് ജുഡീഷ്യറിയെ വിശ്വാസമുണ്ടെങ്കിൽ സമരം അവസാനിപ്പിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.

വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന ലത്തീൻ രൂപതയുടെ ആവശ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം. നിലവിൽ സമരം ചെയ്യുന്നവർ പ്രദേശവാസികളല്ലെന്നും പുറത്തു നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ സമുദായത്തിന്റെ ശക്തിയെ പരിഹസിക്കരുതെന്നും അത്ര താഴ്ത്തി കാണിക്കേണ്ടതില്ലെന്നും ഫാ യൂജിൻ പറയുന്നു. വിദേശ ഫണ്ട് ഉപയോഗിച്ചാണ് സമരം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പിരിവെടുത്താണ് സമരപ്പന്തലിലുള്ളവർക്ക് ഭക്ഷണം നൽകുന്നത്. രൂപത എല്ലായിപ്പോഴും മത്സ്യ തൊഴിലാളികളുടെ വികാരം മാനിച്ചാണ് പ്രവർത്തിക്കുന്നത് – ഫാ യൂജിൻ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button