Kallanum Bhagavathiyum
Latest NewsNewsIndia

അഞ്ജന്‍ ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ആദ്യ ഭാര്യയുമായി ബന്ധമില്ലെന്ന് പൂനത്തിനെ വിശ്വസിപ്പിച്ചാണ് അഞ്ജന്‍ ഇവരോടൊപ്പം താമസം തുടങ്ങിയത്

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അഞ്ജന്‍ ദാസ് കൊലപാതകത്തിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാം ഭര്‍ത്താവായ അഞ്ജന്‍ ദാസിനെ ഭാര്യ പൂനവും ആദ്യ ഭര്‍ത്താവിലെ മകനായ ദീപക്കും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ വിവിധ ഇടങ്ങളിലായി കളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ജന്റെ മൃതദേഹത്തിന്റെ തലഭാഗം ദീപക് മാലിന്യകൂമ്പാരത്തിനുള്ളി കളയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുമായി ദീപക് നടന്നു നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിന് ശേഷം തലഭാഗം ഈ ബാഗില്‍ നിന്ന് പുറത്തെടുത്ത് ഇടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Read Also; വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ദീപകും പൂനവും ചേര്‍ന്ന് അഞ്ജന്‍ ദാസിന്റെ ശരീര ഭാഗങ്ങള്‍ കളഞ്ഞത്. ആദ്യ ഭാര്യയുമായി ബന്ധമില്ലെന്ന് പൂനത്തിനെ വിശ്വസിപ്പിച്ചാണ് അഞ്ജന്‍ ഇവരോടൊപ്പം താമസം തുടങ്ങിയത്. എന്നാല്‍ തന്റെ ആഭരണങ്ങള്‍ വിറ്റ് അഞ്ജന്‍ ദാസ് ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും പണം അയച്ച് നല്‍കിയിരുന്നതായി പൂനം കണ്ടെത്തി. ഇതേ ചൊല്ലി ഇരുവരും രൂക്ഷമായ കലഹം നടന്നിരുന്നു. പിന്നീടാണ് ഇയാളെ പൂനവും ദീപക്കും ചേര്‍ന്ന് കൊലപ്പെടുത്താനായി പദ്ധതി ഇടുന്നത്.

shortlink

Related Articles

Post Your Comments


Back to top button