Latest NewsUAENewsInternationalGulf

ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ

ഷാർജ: ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് നടപടി. 50 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഷാർജ പോലീസാണ് ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചത്.

Read Also: രോഗപ്രതിരോധശേഷിയെ നശിപ്പിച്ച് ക്രമേണ മരണത്തിലേയ്ക്ക് മനുഷ്യനെ തള്ളിവിടുന്ന എയ്ഡ്‌സിനെ കുറിച്ചറിയാം

ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല. പിഴ അടയ്ക്കാൻ 2023 ജനുവരി 20 വരെ (51 ദിവസം) സാവകാശമുണ്ടെന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അൽ നഖ്ബി അറിയിച്ചു. കുറ്റകൃത്യങ്ങൾക്കു ലഭിച്ച ബ്ലാക് പോയിന്റും നീക്കും. ചില കേസുകളിൽ പിടിച്ചെടുത്ത വാഹനവും വിട്ടുനൽകും.

ഷാർജ പൊലീസ് വെബ്‌സൈറ്റ്, ആഭ്യന്തര മന്ത്രാലയം ആപ്, ഷോപ്പിങ് മാളുകളിൽ സ്ഥാപിച്ച സഹൽ പെയ്ന്റ് കിയോസ്‌ക് എന്നിവ വഴിയും പിഴ അടയ്ക്കാം. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.

Read Also: ദേശീയ പതാകയെ അപമാനിച്ചു: ഖത്തർ ലോകകപ്പിൽ നിന്ന് അമേരിക്കയെ പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button