Latest NewsNewsTechnology

വൺ പ്ലസ് 9 പ്രോ: റിവ്യൂ

6.7 ഇഞ്ച് ഫ്ലൂയിഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഒട്ടനവധി ഫീച്ചറുകൾ വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. ഡിസൈനിലും ഫീച്ചറുകളിലും വ്യത്യസ്ഥത പുലർത്തുന്ന വൺപ്ലസിന്റെ മികച്ച ഹാൻഡ്സെറ്റാണ് വൺപ്ലസ് 9 പ്രോ. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് ഫ്ലൂയിഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1440 × 3216 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽകം എസ്എം8350 സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: മയക്കുമരുന്നും കഞ്ചാവും കടത്താന്‍ ആംബുലന്‍സ് : രണ്ട് പേര്‍ അറസ്റ്റില്‍

48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 50 മെഗാപിക്സൽ, 2 മെഗാപിക്സൽ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകളുടെ വിപണി വില 49,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button