Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി അപർണ ബാലമുരളി

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി അപർണ്ണ ബാലമുരളി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അപർണ ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് താരം വിസ ഏറ്റുവാങ്ങിയത്.

Read Also: തോന്നുന്നത് പോലെ ആളുകളെ നിയമിക്കരുത്, പരിധി നിശ്ചയിക്കണം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ കോടതി

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, റോമ, ഭാവന, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: തിരുവനന്തപുരത്ത്‌ ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button