Latest NewsNewsLife Style

ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്…

ദിവസം മുഴുവൻ സ്ട്രെസും പൊടിയും വിയര്‍പ്പുമടിഞ്ഞ ശേഷം രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ ക്ഷീണം അകറ്റുന്നതിനായി ചൂടുവെള്ളത്തിലൊരു കുളി. ഇതൊരുപക്ഷെ പലര്‍ക്കും ‘റിലാസ്ക്’ ചെയ്ത് നല്ലൊരു ഉറക്കത്തിലേക്ക് നീങ്ങാൻ സഹായകരമാകുന്നതായിരിക്കും. എന്ന് മാത്രമല്ല, ശരീരവേദന പോലുള്ള പല ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുന്നതിനും ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കാം.

എന്നാല്‍ ചൂടുവെള്ളത്തിലുള്ള കുളി ശരീരത്തിന് ഇത്തരത്തിലുള്ള ഗുണങ്ങളെല്ലാം നല്‍കുമെങ്കില്‍ കൂടിയും തലയ്ക്ക് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തലയ്ക്ക് എന്നാല്‍ മുടിക്ക്.

നമുക്കറിയാം, മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ ഉന്നയിച്ച് കാണാറുള്ള പരാതികളാണ് മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോകല്‍, മുടി വല്ലാതെ ഡ്രൈ ആകുന്ന അവസ്ഥ, മുടിയുടെ തിളക്കവും ഭംഗിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം. ഇത്തരം പ്രശ്നങ്ങളിലേക്കെല്ലാം നമ്മെ നയിക്കാൻ ചൂടുവെള്ളത്തില്‍ തല കുളിക്കുന്നത് നയിക്കും.

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാം പ്രശ്നങ്ങളും മുടി നമ്മള്‍ എങ്ങനെ പരിപാലിക്കുന്നു എന്നതിന് അനുസരിച്ച് കൂടിയാണ് വരുന്നതെന്നും ഹെയര്‍ വാഷ്- മുടിയിലുപയോഗിക്കുന്ന പ്രോഡക്ടുകള്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ വലിയ പങ്ക്  വഹിക്കുന്നു.

നമ്മുടെ ഹെയര്‍ ഷാഫ്റ്റ് കെരാറ്റിൻ എന്ന പ്രോട്ടീനിനാലാണ്. ഈ കെരാറ്റിൻ ആകട്ടെ ഹൈഡ്രജനുമായും ഡൈസള്‍ഫൈഡ് ബോണ്ടുമായും കൂടിച്ചേര്‍ന്നും കിടക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ചൂട് ഹെയര്‍ ഷാഫ്റ്റിലെത്തുമ്പോള്‍ – അത് ചൂടുവെള്ളമായാലും ശരി ബ്ലോ ഡ്രൈയിംഗ് ആയാലും ശരി അയേണ്‍ ചെയ്യുന്നതോ സ്ട്രെയിറ്റൻ ചെയ്യുന്നതോ ആയാലും ശരി നമ്മള്‍ നേരത്തെ പറഞ്ഞ സള്‍ഫൈഡ് ബോണ്ട് നശിപ്പിക്കുകയാണ്. ഇത് മുടി വരണ്ടതാകാനും തിളക്കം നഷ്ടപ്പെടാനും പൊട്ടിപ്പോകാനുമെല്ലാം ഇടയാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button