KeralaLatest NewsNews

അടിച്ചാല്‍ തിരിച്ചടി കിട്ടും,വിമോചന സമരം ഓര്‍മ്മിക്കണം: വിഴിഞ്ഞം അക്രമത്തെ ന്യായീകരിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരന്‍ പറയുന്നത്.

Read Also: സത്യേന്ദര്‍ ജെയിന് ജയിലില്‍ ആഡംബര ജീവിതം, തെളിവും റിപ്പോര്‍ട്ടും പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി

‘അടിച്ചാല്‍ തിരിച്ചടി കിട്ടും. വിമോചന സമരം ഓര്‍മ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.ഐ.എം ചിന്തിക്കണം. ഇങ്ങനെ പോയാല്‍ പുതിയ വിമോചന സമരം ഉണ്ടാകും’, കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. അഴിമതിയുടെ മുഖമായി പിണറായിയുടെ സര്‍ക്കാര്‍ മാറിയെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദി പരാമര്‍ശത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം ആരോഗ്യകരമല്ല. മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് പറയാന്‍ എങ്ങനെ കഴിയുന്നു. എന്താണ് അതിന്റെ അര്‍ത്ഥം. എന്താണ് ഇത് ഇളക്കിവിടാന്‍ പോകുന്നത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണ് ഇപ്പോല്‍ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്ന സംഭവം വരെയുണ്ടായിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button