Latest NewsNewsIndia

സത്യേന്ദര്‍ ജെയിന് ജയിലില്‍ ആഡംബര ജീവിതം, തെളിവും റിപ്പോര്‍ട്ടും പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ആംആദ്മി മന്ത്രി സത്യന്ദേര്‍ ജെയിന് ജയിലില്‍ ആഡംബര ജീവിതം. ജയിലില്‍ വിവിഐപി പരിഗണന ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതായും സമിതി കണ്ടെത്തി. ഡല്‍ഹി സര്‍ക്കാരിന്റെ ആഭ്യന്തര, നിയമ, വിജിലന്‍സ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Read Also: മയക്കുമരുന്നും കഞ്ചാവും കടത്താന്‍ ആംബുലന്‍സ് : രണ്ട് പേര്‍ അറസ്റ്റില്‍

ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാര്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മന്ത്രിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക പദവിയും സ്ഥാനവും ദുരുപയോഗം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. പോക്സോ കേസ് പ്രതിയായ റിങ്കു, അഫ്സര്‍ അലി, മനീഷ് സോനു സിംഗ്, ദിലിപ് കുമാര്‍ എന്നിവരും ജയില്‍ സൂപ്രണ്ട്, ജയില്‍ വാര്‍ഡന്‍ തുടങ്ങിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘവുമാണ് മന്ത്രിയ്ക്ക് ജയിലില്‍ പ്രത്യേക സേവനങ്ങള്‍ നല്‍കിയതെന്നും സമിതി കണ്ടെത്തി.

സഹതടവുകാര്‍ മസാജും മറ്റ് സേവനങ്ങളും ചെയ്ത് നല്‍കിയത് ഭയത്തിന്റെ പുറത്താണെന്നും മന്ത്രി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഹതടവുകാര്‍ പറഞ്ഞു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ജെയിന്റെ സെല്ലില്‍ സന്ദര്‍ശന സമയത്തിന് പുറമേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സഹതടവുകാരായ വൈഭവ് ജെയിന്‍, അങ്കുഷ് ജെയിന്‍ എന്നിവര്‍ക്ക് പുറമേ മറ്റ് കേസുകളില്‍ പ്രതികളായ സഞ്ജയ് ഗുപ്ത, രമണ്‍ ഭുരാരിയ എന്നിവരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അന്വേഷണ സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button