KeralaLatest NewsIndia

‘കരിപ്പൂർ മോഡൽ’ സ്വർണവേട്ട മറ്റു വിമാനത്താവളങ്ങളിലേക്കും: 77 കേസുകളിൽ പോലീസ് പിടികൂടിയത് 64 കിലോ സ്വർണം

മലപ്പുറം: കരിപ്പൂർ മോഡൽ പോലീസ് നിരീക്ഷണം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ കൂടി നടപ്പിലാക്കാൻ ആലോചന. മലപ്പുറം എസ് പി സുജിത്ത് ദാസ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ഡിജിപി അനിൽ കാന്ത് ആണ് ഇത് മാതൃകയാക്കാൻ ആലോചിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഈ വർഷം ജനുവരി അവസാനം മുതൽ ആണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് നിരീക്ഷണ സംവിധാനം ആരംഭിച്ചത്. സ്വർണ കടത്ത് തടയുക എന്നതിന് അപ്പുറം സുരക്ഷ ഉറപ്പ് വരുത്തുക കൂടി ആയിരുന്നു ഉദ്ദേശം.

ഇതുവരെ 77 സ്വർണ കടത്ത് കേസുകൾ പോലീസ് പിടികൂടി കഴിഞ്ഞു. 33 കോടി രൂപ മൂല്യം കണക്കാക്കുന്ന 64 കിലോ സ്വർണം ആണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് കടത്തുന്ന സ്വർണം പതിവായി പിടികൂടുന്ന പോലീസ് കള്ളക്കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ പിടികൂടി. മലപ്പുറം എസ് പിയെ അഭിനന്ദിച്ച ഡിജിപി ഈ സംവിധാനം മറ്റ് വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളിലും സജ്ജമാക്കാൻ ആലോചിക്കുന്നു എന്നും വ്യക്തമാക്കി. പോലീസിൻറെ ഈ സ്വർണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്.

പോലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണം നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്വമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും . പക്ഷേ സ്വർണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത് ഇത് കസ്റ്റംസിനു സംബന്ധിച്ച് ക്ഷീണമാണ്.

പിടികൂടിയ സ്വർണം എല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെ യും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തത് , എക്സറേ പരിശോധന വരെ നടത്തിയാണ് പോലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണ്ണ കടത്തുകാരിൽ ഒതുങ്ങുമ്പോൾ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിൻറെ അന്വേഷണത്തിൽ പിടിയിലാകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button