Latest NewsUAENewsInternationalGulf

ദേശീയദിനം: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ

അബുദാബി: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ. ആയിരം ദിർഹത്തിന്റെ നോട്ടാണ് യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ നടപടി. ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.

Read Also: വിമാനയാത്രയ്ക്കും ഇനി ഡിജിറ്റലായി വിവരങ്ങൾ നൽകാം, വിമാനത്താവളങ്ങളിലെ പുതിയ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയൂ

യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ചിത്രവും അബുദാബിയിലെ ബറാക ആണവോർജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോട്ടുകൾ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും. ഇപ്പോഴുള്ള ആയിരം ദിർഹം നോട്ടുകൾ തുടർന്നും പ്രാബല്യത്തിലുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ബറാക ആണവോർജ പ്ലാന്റിന്റെ ചിത്രമാണ് നോട്ടിന്റെ പിൻവശത്ത് നൽകിയിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന പോളിമർ മെറ്റീരിയലുകൊണ്ട് നിർമ്മിച്ചിട്ടുള്ള നോട്ട് പേപ്പറിനേക്കാൾ കൂടുതൽ ഈടുനിൽക്കുമെന്നും യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Read Also: ‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മറുപടിയുമായി സാക്ഷാൽ മധു മോഹൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button