KannurKeralaNattuvarthaLatest NewsNews

മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് എക്സൈസ് പിടിയിൽ

തോട്ടട സ്വദേശി എ.പി. മുഹമ്മദ് ഫര്‍സീന്‍ (25) ആണ് അറസ്റ്റിലായത്

കണ്ണൂര്‍: മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍. തോട്ടട സ്വദേശി എ.പി. മുഹമ്മദ് ഫര്‍സീന്‍ (25) ആണ് അറസ്റ്റിലായത്.

Read Also : ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ പരാജയമാണെന്നുള്ളതിനുള്ള തെളിവാണ് കേന്ദ്ര സേനയെ വിളിച്ചത് :വി.മുരളീധരന്‍

കുറുവ യു.പി സ്‌കൂളിനു സമീപം ആണ് സംഭവം. ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് സൂചന. പഴ്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എല്‍.എസ്.ഡി. 78 മില്ലി ഗ്രാം എല്‍.എസ്.ഡിയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ പി.കെ. ദിനേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍, ഡ്രൈവര്‍ അജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button