KeralaLatest NewsNews

നിയന്ത്രണം വിട്ട കാർ അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; സംഭവം ഈരാറ്റുപേട്ടയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട കാർ അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വാഹനം മുട്ടം കവലയിൽ നിന്ന് ചേന്നാട് കവലയിൽ എത്തി ഇടിച്ച് നിർത്തുകയായിരുന്നു. നടയ്‌ക്കൽ സ്വദേശി യാസീൻ ആണ് വാഹനം ഓടിച്ചിരുന്നത്.

രോഷാകുലരായ നാട്ടുകാർ വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയുണ്ടായി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button