Latest NewsNewsIndia

സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍

വിവാഹിതരായ വരന്‍ സൗരഭ് ചൗഹാന്‍ റവന്യൂ ഉദ്യോഗസ്ഥനും വധു പ്രിന്‍സി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകളുമാണ്

ഉസാഫര്‍നഗര്‍ : വിവാഹ വേദിയില്‍ വെച്ച് വധുവിന്റെ പിതാവ് നല്‍കിയ സ്ത്രീധനം വരന്‍ തിരിച്ച് നല്‍കി. സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് വരന്‍ വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കിയത്. പകരം ഇവരില്‍ നിന്നും ഒരു രൂപ ‘ഷാഗുണ്‍’ ആയി വാങ്ങുകയും ചെയ്തു.

വെള്ളിയാഴ്ച ടിറ്റാവി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലഖന്‍ ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം എന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹിതരായ വരന്‍ സൗരഭ് ചൗഹാന്‍ റവന്യൂ ഉദ്യോഗസ്ഥനും വധു പ്രിന്‍സി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകളുമാണ്.

ചൗഹാന്റെ പ്രവര്‍ത്തി ഏറെ സന്തോഷത്തോടെയാണ് ഗ്രാമവാസികള്‍ സ്വാഗതം ചെയ്തത്. സ്ത്രീധനത്തിനെതിരായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇത് മാറുമെന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരണ്‍ സിംഗ് പിടിഐയോട് പറഞ്ഞു.

സൗരഭ് ചൗഹാന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് ഗ്രാമവാസിയായ അമര്‍പാല്‍ പറഞ്ഞതായി ഏജന്‍സി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button