News

നാലുമണി ചായയ്ക്ക് തയ്യാറാക്കാം രുചിയൂറും ചിക്കന്‍ ബോള്‍

നാലുമണിപ്പലഹാരത്തിന് എപ്പോഴും അല്‍പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവും ആലസ്യവും എല്ലാം മാറ്റും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ, ഇത്തവണ ചിക്കന്‍ ബോള്‍ എന്ന പുതിയ ഐറ്റം പരീക്ഷിച്ചു നോക്കാം.

തയ്യാറാക്കാന്‍ ഏറ്റവും എളുപ്പവും അതിലേറെ രുചികരവുമാണ് എന്നതാണ് ചിക്കന്‍ ബോളിന്റെ പ്രത്യേകത. എങ്ങനെ ഇത് തയ്യാറാക്കുമെന്ന് നോക്കാം.

Read Also : പരിചയപ്പെടുത്തുന്നത് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌:ഡ്രൈവര്‍മാരെ പറ്റിച്ച്‌ കാറും പണവും തട്ടൽ, അറസ്റ്റില്‍

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍- അരക്കിലോ

മുട്ട- 8 എണ്ണം

കറുവപ്പട്ട പൊടിച്ചത്- ചെറിയ കഷണം

ഏലക്കായ പൊടിച്ചത്- അഞ്ച് എണ്ണം

ഗരം മസാലപ്പൊടി- ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍

മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി- 15 അല്ലി

പച്ചമുളക്- 8 എണ്ണം

സവാള- 3 എണ്ണം

ഇഞ്ചി- ചെറിയ കഷ്ണം

മല്ലിയില, കറിവേപ്പില- പാകത്തിന്

വെളിച്ചെണ്ണ- 200 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇറച്ചി ഗരംമസാലപ്പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വേവിയ്ക്കുക. അതിനു ശേഷം പച്ചമുളക്, സവാള, ഇഞ്ചി, മല്ലിയില, കറിവേപ്പില എന്നീ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുട്ടയും കറുവപ്പട്ട പൊടിച്ചതും കൂടി മിക്സ് ചെയ്യുക. ഇതിന് ശേഷം ഇറച്ചിക്കൂട്ട് ചേര്‍ത്ത് ഇളക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അതിലേക്ക് ഒഴിച്ച്‌ തയ്യാറാക്കാം. ബ്രൗണ്‍ നിറമായാല്‍ മറിച്ചിടണം. ഇരുവശവും ബ്രൗണ്‍ നിറമായാല്‍ ഇത് അടുപ്പില്‍ നിന്ന് മാറ്റാം. നാലുമണിപ്പലഹാരം റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button