ErnakulamLatest NewsKeralaNattuvarthaNews

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം : തീ അണച്ചത് നാല് ഫയർ യൂണിറ്റെത്തി

കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്

പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ വൻ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ ആരും കുടുങ്ങിയിരുന്നില്ല.

Read Also : ‘രാശി തെളിഞ്ഞുനില്‍ക്കുകയാണല്ലോ’: മുഖ്യമന്ത്രിക്കെതിരെ ‘മാന്‍ഡ്രേക്’ വിളിയുമായി തിരുവഞ്ചൂര്‍

തുടക്കത്തില്‍ രണ്ട് ഫയർ ഫോഴ്‌സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. അഗ്നിശമന സേന അടുത്ത സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുന്നതിനിടയില്‍ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് ഫയർ യൂണിറ്റ് വരാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button